ശിശു ക്ഷേമ സമിതിയിലെ കുട്ടികൾക്ക് ഓണസമ്മാനമായി എൽമോയുടെ വിഷ്വലൈസർ എത്തി. സമിതി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ എൽമോ ജപ്പാന്‍റെ ഏഷ്യൻ തലവൻ മന്ത്രി കടകം പള്ളി സുരേന്ദ്രന് വിഷ്വലൈസർ കൈമാറി. കേരളത്തിലാദ്യമായാണ് ശിശുക്ഷേമസമിതി ഈ നവീന സാങ്കേതിക വിദ്യനടപ്പിലാക്കിയത്.

സംസ്ഥാന ശിശുക്ഷേമസമിതിയിലെ കുട്ടികൾക്ക് ഇനി കണ്ടും കേട്ടും സ്മാർട്ടായി പഠിക്കാം. ജപ്പാൻ ആസ്ഥാനമായ എൽമോ കമ്പിനിയുടെ എൽമോ വിഷ്വലൈസറിലൂടെയാണ് കുട്ടികൾക്കിത് മികച്ച പഠനം സാധ്യമാകുന്നത്.

സമിതിയിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ എൽമോ കമ്പിനിയുടെ തലവൻ കസുകി മിവ മന്ത്രി കടകംപള്ളി സുരേന്ദ്രന് മിഷ്യൻ കൈമാറി. സമിതിയിലെ കുട്ടികൾക്കുള്ള ഓണ സമ്മാനമാണിതെന്നും എൽമോ വിഷ്വലൈസർ കുട്ടികൾക്ക് വളരെ ഉപയോകകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഉപകരണത്തിന് താ‍ഴ്വശത്തായി വയ്ക്കുന്ന എത്ര ചെറിയ സാധനങ്ങളും മുകളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറയിലൂടെ ചുമരിലെ സ്ക്രീനിൽ വളരെ വ്യക്തമായും  വലുതായും കുട്ടികൾക്ക് കാണാൻ ക‍ഴിയും.

തമി‍ഴ്നാട്ടിലെ മൂവായിരത്തിലധികം സ്കൂളുകളിർ എൽമോ വിഷ്വലൈസർ എതിനോടകം സ്ഥാപിച്ചു ക‍ഴിഞ്ഞു.ശിശുക്ഷേമ സമിതിയുടെ കീ‍ഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളേയും ഇതുവ‍ഴി ബന്ധിപ്പിക്കും.കേരളത്തിലാദ്യമായാണ് ശിശുക്ഷേമസമിതി ഈ നവീന സാങ്കേതിക വിദ്യനടപ്പിലാക്കിയത്.