പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് പത്രികൾ പരിശോധിക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്.

പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയത് 17 പേരാണ്. അവസാന ദിവസമായിരുന്ന ഇന്നലെ 12 പേര്‍ പത്രിക നല്‍കി. ആകെ 28 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചിഹ്നത്തെ ച്ചൊല്ലി തർക്കം തുടരുന്നതിനിടെ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം  കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി, യുഡിഎഫ് സ്വതന്ത്രൻ എന്നീ നിലകളിൽ മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്.

ഇന്നത്തെ സൂക്ഷ്മപരിശോധനയിൽ ജോസഫ് വിഭാഗം എതിർപ്പുയർത്തിയാൽ ജോസ് ടോം നൽകിയ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയെന്ന പത്രിക തള്ളിപ്പോകും. യു ഡി എഫ് സ്വതന്ത്രൻ എന്നത് നിലനിൽക്കുകയും ചെയ്യും. ഇതോടെ കെ എം മാണി അരനൂറ്റാണ്ടുകാലം പ്രതിനിധികരിച്ച പാലായിൽ  സ്വതന്ത്ര സ്ഥാനാർത്ഥിയായി ജോസ് ടോമിന് രണ്ടില ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News