ഓണത്തിരക്ക് പരിഗണിച്ച് സെക്കന്തരാബാദ് –- കൊച്ചുവേളി, നിസാമബാദ് –- എറണാകുളം റൂട്ടുകളിൽ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. ഞായറാഴ്‌ച വൈകിട്ട് 4.35ന് സെക്കന്തരാബാദിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 07119 ചൊവ്വാഴ്‌ച പുലർച്ചെ ഒന്നിന് കൊച്ചുവേളിയില്‍ എത്തും.
13ന് രാത്രി 9.20ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 07120 15ന് പുലർച്ചെ 3.35ന് സെക്കന്തരാബാദിലെത്തും.
ഞായറാഴ്‌ച രാവിലെ 9.50ന് നിസാമബാദിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 07505 തിങ്കളാഴ്‌ച പകല്‍ 3.30ന് എറണാകുളം ജങ്‌ഷനിലും 13ന് രാത്രി 11ന് എറണാകുളം ജങ്‌ഷനിൽനിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 07504, 15ന് പുലർച്ചെ 2.30ന് നിസാമാബാദിലുമെത്തും.
ട്രെയിൻ നിയന്ത്രണം
കോയമ്പത്തൂർ –-തിരുപ്പൂർ സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ –-ധനബാദ് എക്‌സ്‌പ്രസ് അഞ്ച്, ആറ്, 20 തീയതികളിൽ 15 മിനിറ്റുമുതൽ 55 മിനിറ്റുവരെ കോയമ്പത്തൂരിൽ പിടിച്ചിടും. എറണാകുളം –-ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസ് ആറിന് 40 മിനിറ്റ് കോയമ്പത്തൂരിൽ പിടിച്ചിടും.

Get real time update about this post categories directly on your device, subscribe now.