യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസിൽ നാലു പേർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരെയാണ് നോട്ടിസ്.

സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവര്‍ക്കെതിരെയും നോട്ടീസ്‌ പുറപ്പെടുവിച്ചു.ഇവർ വിദേശത്ത്‌ വ്യാജപേരുകളിൽ താമസിച്ച്‌ വരികയാണെന്നാണ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസിൽ പറയുന്നത്‌.

സംഘടനയുടെ വൈസ് പ്രസിഡന്‍റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ്‌ കേസ്‌.