കേരള നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിൽ; സത്യപ്രതിജ്ഞ നാളെ രാവിലെ പതിനൊന്ന് മണിക്ക് രാജ് ഭവനിൽ

കേരള നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലെത്തി. പ്രത്യേക എയര്‍ ഇന്ത്യാ
വിമാനത്തില്‍  തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. നാളെ രാവിലെ പതിനൊന്ന് മണിക്ക് രാജ് ഭവനിൽ നടക്കുന്ന ചടങ്ങിൽ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിന്‍റെ ഇരുപത്തിമൂന്നാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും.

ഇന്ന് രാവിലെ 8.30ഓടെ തിരുവനന്തപുരം ടെക്കിനിക്കൽ ഏര്യയിൽ പ്രത്യേക വിമാനത്തിലാണ് കേരളത്തിന്‍റെ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാന്‍ എത്തിയത്. ഭാര്യ രേഷ്മ ആരിഫും ഒപ്പമുണ്ടായിരുന്നു. മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അദ്ദേഗത്തിന് കേരളപൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർ നിയമനമാണു രാഷ്ട്രപതി റാം നാഥ് കോവിന്ദ് പ്രഖ്യാപിച്ചത്. മുത്തലാഖ് വിഷയത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാരില്‍നിന്ന് രാജിവച്ചതിലൂടെ ശ്രദ്ധേയനാണ് ആരിഫ്. മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കടന്നപള്ളി രാമചന്ദ്രൻ തുടങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.

എന്നാല്‍  ഗവർണറെ സ്വീകരിക്കാൻ പ്രധാന ബി ജെ പി നേതാക്കൾ ആരും എത്തിയിരുന്നില്ല. മന്ത്രിമാരുമായി സംസാരിച്ച ശേഷം നിയുക്ത ഗവര്‍ണര്‍ രാജ്ഭവനിലേക്ക് തിരിച്ചു.നാളെ രാവിലെ പതിനൊന്ന് മണിക്ക് രാജ് ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും.

പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി. സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങിയിരുന്നു. അതേ സമയം പുതിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത് വരെ സാങ്കേതികമായി സദാശിവം തന്നെയാണ് കേരളത്തിന്റെ ഗവര്‍ണര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News