കോണ്‍ഗ്രസുകാര്‍ പണം നല്‍കാതെ വഞ്ചിച്ച കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തു; ആശുപത്രി നിര്‍മാണത്തിനായി പൊതുജനങ്ങളില്‍ നിന്ന് പിരിച്ചത് രണ്ട് കോടിയോളം രൂപ

കോൺഗ്രസുകാർ പണം നൽകാതെ വഞ്ചിച്ച കോൺട്രാക്ടർ ആത്മഹത്യ ചെയ്തു. കണ്ണൂർ ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി പണിത കരാറുകാരനാണ് ആത്മഹത്യ ചെയ്തത്.

ആശുപത്രി കെട്ടിടത്തിൽ കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ചെയ്തു. കോൺഗ്രസ്സ്‌ വഞ്ചനയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത് ചെറുപുഴ സ്വദേശി ജോസഫ് (55) ജോസഫിന് കോൺഗ്രസ്സ് സൊസൈറ്റി നൽനുള്ളത് 1 കോടി 34 ലക്ഷം രൂപ.

കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി പണിത വകയിലാണ് ജോസഫിന് കോണ്‍ഗ്രസ് സൊസൈറ്റി പണം നല്‍കാനുള്ളത്.

ആശുപത്രി നിര്‍മാണ ചെലവിലേക്കായി കോണ്‍ഗ്രസുകാര്‍ പൊതു ജനങ്ങളിന്‍ നിന്ന് രണ്ട് കോടി രൂപയാണ് പിരിച്ചെടുത്തത്.

ഇന്നലെ സൊസൈറ്റി നേതാക്കളുമായി ചര്‍ച്ചയ്ക്ക് പോയ ശേഷം ജോസഫിനെ പിന്നീട് ആരം കണ്ടിട്ടില്ലെന്ന് ജോസഫിന്‍റെ സഹോദരന്‍ പറയുന്നു. താന്‍ പണിത അതേ കെട്ടിടത്തിലാണ് ജോസഫ് രണ്ട് കൈയുടെയും ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here