സിപിഐ എം ഏരിയ സെക്രട്ടറിയുടെ ഫോൺ കോൾ ചോർത്തിയ അമൃത രംഗൻ മുൻപും സ്വന്തം പ്രശസ്തിക്കായി സമൂഹമാധ്യമങ്ങളിൽ സ്വകാര്യ രേഖകൾ ചോർത്തിയതായി റിപ്പോർട്ടുകൾ

കളമശ്ശേരി സിപിഐ എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ ഫോൺ കോൾ ചോർത്തിയ എസ് അമൃത രംഗൻ മുൻപും സ്വന്തം പ്രശസ്തിക്കായി സമൂഹമാധ്യമങ്ങളിൽ സ്വകാര്യ രേഖകൾ ചോർത്തിയതായി റിപ്പോർട്ടുകൾ. പൂക്കോട്ടുംപാടം എസ്ഐ ആയിരിക്കെ യുവതി അമൃത് രംഗനെതിരെ പരാതി നൽകിയ വാർത്തകൾ പുറത്ത് വന്നിരുന്നു.

തനിക്കെതിരെ നിൽക്കുന്നവരെ വ്യാജ കേസുകളിൽ കുടുക്കിയ അമൃത് രംഗനെതിരെ അന്ന് രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിച്ച വാർത്തകൾ ചർച്ചയാക്കുകയാണ്‌ സമൂഹ മാധ്യമങ്ങൾ. എസ്ഐക്കെതിരെ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. സത്യാവസ്ഥ തെളിയിക്കാൻ പോലീസ് സ്റ്റേഷനിലെ രേഖകൾ സകലതും എടുത്ത് ലൈവ് വീഡിയോ വഴി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

പൂക്കോട്ടുംപാടം എസ് ഐ ആയിരിക്കുമ്പോൾ അമൃത് രംഗന് എതിരെ ഒരു യുവതി പരാതി നൽകിയ വാർത്തയുടെ ആധാരം ഈ സംഭവമായിരുന്നു. പ്രശസ്തിക്കുവേണ്ടി എസ്ഐ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഔദ്യോഗിക രേഖകളിൽ കരുളായി സ്വദേശിനിയായ യുവതി നൽകിയ പരാതിയും ഉണ്ടായിരുന്നു.

ഔദ്യോഗിക നമ്പറിൽ നിന്ന് വിവരങ്ങൾ പ്രചരിപ്പിച്ചത് ഗുരുതര കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടി യുവതി ഉയർന്ന അധികാരികൾക്ക് പരാതിയും നൽകിയിട്ടുണ്ട്. അപമര്യാദയായി പെരുമാറിയതിന് വെങ്ങാപ്പരത ഹോട്ടൽ ഉടമ നൽകിയ പരാതി, കഞ്ചാവ് പരിശോധനയുടെ പേരിൽ അപമാനിച്ചെന്ന ലോട്ടറി വിൽപ്പനക്കാരി ആയ വൃദ്ധ നൽകിയ പരാതി, എസ് ഐ ഗുണ്ടാവിളയാട്ടം നടത്തുകയാണെന്ന് ആരോപിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രതിഷേധവും നൽകിയ പരാതികളും… എല്ലാം ഇതേ എസ്ഐ അമൃത് രംഗന് എതിരെ ആയിരുന്നു.

സ്വകാര്യ റിസോർട്ട് ജീവനക്കാരന് ഒപ്പമെത്തി കുടിൽ പൊളിച്ച് നീക്കാൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ മുത്തങ്ങ ആവർത്തിക്കുമെന്നും ആദിവാസികളെ ഭീഷണിപ്പെടുത്തിയത് ഇതേ അമൃത് രംഗൻ തന്നെയാണെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

തനിക്ക് എതിരെ നിൽക്കുന്നവർക്ക് എതിരെ വ്യാജ കേസുകൾ എടുക്കുന്ന എസ്ഐയുടെ നിലപാടിന് എതിരെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്. ആദ്യമായല്ല സ്വയം പ്രശസ്തി ഉണ്ടാക്കി എടുക്കാൻ സമൂഹ മാധ്യമങ്ങളെ കൂട്ട് പിടിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News