കുട്ടികളുടെ സ്വകാര്യത പങ്കുവച്ചു; യൂട്യൂബിന് 170 ദശലക്ഷം ഡോളര്‍ പിഴ

മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളുടെ സ്വകാര്യത പങ്കുവച്ചു.യൂട്യൂബിന് 170 ദശലക്ഷം ഡോളര്‍ പിഴ. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണത്തിലാണ് കുട്ടികളുടെ ഡാറ്റ എടുത്ത് സൂക്ഷിച്ചതായി തെളിഞ്ഞത്. ഇത് ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രോട്ടക്ഷന്‍ ആക്ടിന്റെ ലംഘനമാണ്. യൂട്യൂബിന്റെ പ്രവര്‍ത്തിയിലൂടെ ഗൂഗിളിന് നഷ്ടം 200 മില്ല്യണ്‍ ഡോളറോളമാണ്. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ നിയമം ലംഘിച്ചതിന് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലീയ തുകയാണ് ഗൂഗിളിന് പിഴയായി ലഭിച്ചത്.പണം നല്‍കി കേസില്‍ നിന്നും ഒഴിവാകാന്‍ ഗൂഗിള്‍ തീരുമാനിച്ചു.മുന്‍പ് ഇതുപോലുള്ള കേസ് വന്നത് മ്യൂസിക്കലി ആപ്പിനെതിരായിരുന്നു. മൂന്ന് വര്‍ഷത്തോളം ഉപയോഗിക്കുന്നവരുടെ വയസ്സ് അന്വേഷിക്കാതെ ആപ്പിലൂടെ ഡാറ്റ ലഭ്യമാക്കിയതിനായിരുന്നു കേസ്. അന്ന് മ്യൂസിക്കലി അടച്ചത് 5.7 മില്ല്യണ്‍ ഡോളര്‍ പിഴയാണ്. ഇപ്പോള്‍ ഈ ആപ്പ് ടിക്ടോക്ക് എന്നാണ് അറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News