ജര്‍മനിയിലെ ബീഫ്: സംഭവിച്ചതെന്ത്? വിശദീകരണവുമായി കേരള സമാജം

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ കേരള സമാജം സംഘടിപ്പിച്ച പരിപാടിയില്‍ ബീഫ് വിളമ്പുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി സംഘാടകര്‍.

കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ വിശദീകരണം ഇങ്ങനെ:

”കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഫ്രാങ്ക്ഫര്‍ട്ട് ഈയിടെ സംഘടിപ്പിച്ച ഫെസ്റ്റിനു വേണ്ടി കേരള സമാജം തയ്യാറാക്കിയ മെനു സംബന്ധിച്ച് ചില ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മീഡിയയിലും ഈ വാര്‍ത്ത പ്രചരിക്കുന്നതിനാല്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു.

ഇന്ത്യന്‍ ഫെസ്റ്റിന് തയ്യാറെടുക്കുമ്പോള്‍ എല്ലാ ഇന്ത്യന്‍ സംഘാടകരോടും ആല്‍ക്കഹോള്‍ ഒഴികെ ഓരോ സംസ്ഥാനത്തെയും പൊതു ഭക്ഷണങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുതാല്‍പര്യം അടിസ്ഥാനമാക്കിയുള്ള മെനുവാണ് കേരള സമാജം തയ്യാറാക്കിയത്. സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മെനു തിരുത്താന്‍ ഞങ്ങളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സമാധാനകാംക്ഷികളായ ‘ദൈവത്തിന്റെ സ്വന്തം നാടിനെ’ പ്രതിനിധീകരിക്കുന്ന ഞങ്ങള്‍ മറ്റെന്തിനുംമുകളില്‍ സമാധാനവും സഹവര്‍ത്തിത്തവും കാത്തുസൂക്ഷിക്കാന്‍ സമ്മതിക്കുകയും ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഇന്ത്യയുടെ അടിസ്ഥാന മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

സമാധാനം ആഗ്രഹിക്കുന്ന ഉത്തരവാദിത്വബോധമുള്ള എല്ലാ പൗരന്മാരോടും പൗരന്മാര്‍ അല്ലാത്തവരോടും, ഇതുസംബന്ധിച്ച വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here