സാമ്പത്തിക പ്രതിസന്ധി: നിയോലിബറല്‍ പദ്ധതിയില്‍ നിന്നു പുറത്തുകടക്കണം

സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിച്ചുകൊണ്ടു മാത്രമേ സമ്പദ് വ്യവസ്ഥക്ക് പുതുജീവന്‍ നല്‍കാനാകൂ.നിയോലിബറല്‍ പദ്ധതിയില്‍ നിന്നു പുറത്തുകടക്കാതെ സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല.സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള മോശം വാര്‍ത്തകള്‍ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു.തൊഴില്‍ മേഖല വഷളായിക്കൊണ്ടിരിക്കുന്നു.മൂന്നരലക്ഷം തൊഴിലുകളാണ് ഓട്ടോമൊബൈല്‍ മേഖലയില്‍ നഷ്ടപ്പെട്ടത്.കോര്‍പറേറ്റുകള്‍ മാന്ദ്യത്തെ പ്രയോജനപ്പെടുത്തുന്നത്, തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനും ലാഭം അതേപോലെ നിലനിര്‍ത്താനുമാണ്.

രാജ്യത്തെ ആകെയുള്ള തൊഴില്‍ 2011-12ലേതിനേക്കാള്‍ 15 ദശലക്ഷത്തിന്റെ കുറവാണ് 2017-18ല്‍ കാട്ടുന്നത്.നോട്ടു റദ്ദാക്കലിന്റെയും ജിഎസ്ടി അടിച്ചേല്‍പ്പിച്ചതിന്റെയും ദോഷഫലങ്ങളാണ് മാന്ദ്യത്തിനും റവന്യൂ വരുമാനം ഇടിയുന്നതിനും കാരണമായിട്ടുള്ളത്.ഈ സാഹചര്യത്തെ എങ്ങനെ മറികടക്കണമെന്ന കാര്യത്തില്‍ മോഡി സര്‍ക്കാരിന് നിശ്ചയവുമില്ല. കോര്‍പറേറ്റ് നിക്ഷേപം കഴിഞ്ഞവര്‍ഷത്തെ 10.33 ട്രില്യണില്‍നിന്ന് 4.25 ട്രില്യണായി, 60 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here