ഈ ഓണം നല്ലോണമാക്കാന്‍ സപ്ലൈകോയിലൂടെ കേരള സര്‍ക്കാര്‍

വിപണിയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വില ഉയരുകയാണ്. മാന്ദ്യം തൊഴിലാളുകളുടെ വയറ്റത്തടിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എല്ലാവരുടെയും ഓണം നല്ലോണമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സപ്ലൈക്കോ മാര്‍ക്കറ്റില്‍ പ്രധാന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പാലിക്കുന്നുണ്ട്. ചില സാധനങ്ങളുടെ വില കുറക്കുകയും ചെയ്തു. പ്രളയം ബാധിക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നിത്യോപയോഗ സാധനങ്ങളുടെ പൊതു വിപണയിലെ വിലയും സപ്ലൈക്കോയിലെ വിലയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള വിലയും ഇപ്പോഴത്തെ വിലയുമായുള്ള താരതമ്യം പോസ്റ്റിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News