പാലാ ഉപതെരഞ്ഞെടുപ്പ്: കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളി

പാലാ ഉപതെരരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കി പത്രിക വാരണാധികാരി സ്വീകരിച്ചു.

വാരണാധികാരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാന്‍ ക‍ഴിയില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം സാങ്കേതികം മാത്രമാണെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പല്‍ ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് വാരണാധികാരിയുടെ തീരുമാനം.

ഇതോടെ യുഡിഎഫ് സ്ഥാനാര്‍ഥി പാലായില്‍ സ്വതന്ത്രനായി മത്സരിക്കും. അതേ സമയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചു. വാരാണാധികാരിയുടേത് ഉചിതമായ തീരുമാനമെന്ന് പിജെ ജോസഫ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News