ഈ ക്രൂരതയ്ക്ക് മാപ്പില്ല; കൃഷ്ണമൃഗത്തെ ജീവനോടെ കുഴിച്ചിട്ട് അധികൃതര്‍; വീഡിയോ കാണാം

ബീഹാറിലെ വൈശാലിയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് മുന്നൂറോളം കൃഷ്ണമൃഗങ്ങളെ വെടിവെച്ചുകൊന്ന അധികൃതര്‍ പരുക്കേറ്റ നീലക്കാളയെ ജീവനോടെ കുഴിച്ചുമൂടി. സാധാരണയായി അധിക ശബ്ദമുണ്ടാക്കാത്ത നീലക്കാള
ജീവനോടെ മണ്ണിട്ട് മൂടിയപ്പോള്‍ പേടിച്ചരണ്ട് മുരളുന്ന ശബ്ദം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കേള്‍ക്കാം.

നീലക്കാളകളകള്‍ എന്നറിയപ്പെടുന്ന കൃഷ്ണമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സ്ഥലം എംഎല്‍എ കൂടിയായ രാജ്കിഷോര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് വനം വകുപ്പ് അധികൃതര്‍ കൂട്ടക്കുരുതിക്കെത്തിയത്.

പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ ഒരു വേട്ടക്കാരനെ കണ്ടെത്തിയാണ് ദാരുണമായ കൂട്ടക്കൊല നാല് ദിവസങ്ങളിലായി നടപ്പിലാക്കിയത്. വെടിയേറ്റിട്ടും മരിക്കാത്ത ഒരു കൃഷ്ണമൃഗത്തെയാണ് ജെസിബി ഉപയോഗിച്ച് ജീവനോടെ കുഴിയിലേക്ക് തള്ളിയിട്ടതിന് ശേഷം മണ്ണിട്ട് മൂടിയത്.

നീലക്കാളെയ ജീവനോടെ മണ്ണിട്ട് മൂടുന്ന ഹൃദയം മരവിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വ്യാജ വീഡിയോയാണെന്നായിരുന്നു രാജ്കിഷോര്‍ സിങ്ങ് എംഎല്‍എയുടെ വാദം. ഭഗവന്‍പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം
യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ നടപടി ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News