ടൈറ്റാനിയം അഴിമതി; കേരളം ഞെട്ടുന്ന പകല്‍ക്കൊള്ള; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിക്കൂട്ടില്‍

ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രഹിം കുഞ്ഞും പ്രതിക്കൂട്ടിലേക്ക് കടന്നുവരുമ്പോള്‍ ചുരുള്‍ നിവരുന്നത് കേരളം ഞെട്ടുന്ന തീവെട്ടിക്കൊള്ളയാണ്. രാജ്യാന്തര മാനങ്ങളുള്ള ഈ ഇടപാടില്‍ യുഡിഎഫ് നേതൃത്വം മറുപടി പറയേണ്ട ചോദ്യങ്ങളേറെയാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ കോടികളുടെ മാലിന്യസംസ്‌കരണ പ്ലാന്റ് അഴിമതി കേസില്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ അന്വേഷണം തുടരാനാണ് ഉത്തരവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വര്‍ഷങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇടപാടിലെ രാജ്യാന്തര ബന്ധങ്ങളിലേക്ക് സൂചന കിട്ടിയത്. ഇന്റര്‍പോളിന്റെ സഹായം തേടിയപ്പോള്‍ നയതന്ത്രമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ ശുപാര്‍ശ നല്‍കിയത്. 2014ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ടൈറ്റാനിയം ചെയര്‍മാന്‍ ടി ബാലകൃഷ്ണനും നല്‍കിയ വെവ്വേറെ ഹര്‍ജികളിലാണ് അന്വേഷണം തുടരാന്‍ വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും വി കെ ഇബ്രാഹിംകുഞ്ഞിന്റെയും പങ്ക് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി ജോസ് കെ ഇല്ലിക്കാടന്‍ 2014 ആഗസ്ത് 28ന് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News