പ്രകൃതി ദുരന്തങ്ങള്‍ പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മാധവ് ഗാഡ്ഗില്‍

കേരളത്തില്‍ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ദുരന്തങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കവും പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമെന്ന് പറയാന്‍ സാധിക്കില്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍.

കഴിഞ്ഞവര്‍ഷം ചാലക്കുടി പുഴയിലെ വെള്ളത്തിന്റെ തോതും മറ്റും പഠിക്കുന്ന റിവര്‍ റിസര്‍ച്ച് സെന്ററിന്റെയും പഞ്ചായത്തുകളുടെയും മുന്നറിയിപ്പ് അവഗണിച്ചതാണ് ചാലക്കുടി പുഴ കരകവിഞ്ഞതും ശേഷമുണ്ടായ പ്രളയവുമെന്ന് അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയമായി നിര്‍നമ്മിച്ച റോഡുകളും കെട്ടിടങ്ങളും വലിയ യന്ത്രങ്ങളുപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതുമെല്ലാം ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News