കടകമ്പോളങ്ങളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നു; മൊബൈലും ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചിട്ടില്ല; കശ്മീര്‍ നിശ്ചലമായിട്ട് ഒരു മാസം

കശ്മീര്‍ താഴ്വര നിശ്ചലമായിട്ട് ഒരു മാസം പിന്നിടുന്നു. കേന്ദ്ര സര്‍ക്കാര്‍ ജമ്മു -കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ആഗസ്ത് അഞ്ചുമുതല്‍ താഴ്വര അശാന്തമാണ്. ജമ്മുമേഖലയിലും ലഡാക്കിലും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെങ്കിലും താഴ്വരയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു.

പകല്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങിയില്ല. നിരത്തുകളില്‍ സ്വകാര്യവാഹനങ്ങള്‍ കുറച്ചൊക്കെ ഓടുന്നുണ്ടെങ്കിലും പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

ലാന്‍ഡ് ഫോണ്‍ ചില മേഖലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും മൊബൈലും ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here