ക്യാമ്പസുകളുടെ മനസ് കീഴടക്കി എസ്എഫ്‌ഐ; കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ തരംഗം

കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം കോളേജുകളിലും മുഴുവന്‍ സീറ്റും നേടിയാണ് എസ്എഫ്‌ഐയുടെ വിജയം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്ന 69 കോളേജുകളില്‍ 57 സ്ഥലത്തും എസഎഫ്‌ഐ വിജയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ആകെയുള്ള 21 ല്‍ 17 ഉം കണ്ണൂര്‍ ജില്ലയില്‍ 43 ല്‍ 36 ഉം വയനാട് 5 ല്‍ 4 ഇടത്തുമാണ് എസ്എഫ്‌ഐ വിജയം.

കോഴിക്കോട് ലോ കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, ക്രിസ്‌റിന് കോളേജ് മടപ്പള്ളി തുടങ്ങി ഭൂരിഭാഗം കോളേജുകളിലും എസ് എഫ് ഐ മുഴുവന്‍ സീറ്റുകളും നേടി . വടകര എസ്എന്‍ കോളേജില്‍ എസ്എഫ്‌ഐ 23 ല്‍ 23 സീറ്റും നേടി ഉജ്വല വിജയം സ്വന്തമാക്കി.

മലപ്പുറത്തു സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 26 ഇടങ്ങളില്‍ എസ് എഫ് ഐ മിന്നുന്ന വിജയസം നേടി. അരീക്കോട് സുല്ലമുസ്ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് 21 വര്‍ഷങ്ങള്‍ക് ശേഷം എസ് എഫ് ഐ പിടിച്ചെടുത്തു.

തൃശൂരിലും വന്‍ ജയമാണ് എസ്എഫ്‌ഐക്ക്. തെരഞ്ഞെടുപ്പ് നടന്ന 27 കോളേജില്‍ 25 ലും എസ്എഫ്‌ഐ വിജയിച്ചു. എബിവിപി യുണിയന്‍ ഭരിച്ചിരുന്ന IHRD കൊടുങ്ങല്ലൂര്‍ കോളേജ്, ഒല്ലൂര്‍ ആര്‍ട്സ് കോളേജ് എന്നിവിടങ്ങളിലെ യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചെടുത്തു. കേരള വര്‍മ്മയില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചു.

വായനാടില്‍ 14 യൂണിയനുകള്‍ ആണ് എസ് എഫ് ഐ നേടിയത്. തെറ്റായ പ്രചാര വേലകള്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് എസ് എഫ് സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here