ഞാന്‍ സിനിമയില്‍ ആരുമാകില്ലെന്ന് അച്ഛന്‍ പറഞ്ഞത് വിഷമിപ്പിച്ചു: ധ്യാന്‍ ശ്രീനിവാസന്‍

ക്യാമറക്ക് മുന്നിലും പിന്നിലുമായി ശ്രീനിവാസന്‍ ചമച്ച പല സിനിമകളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായവയാണ്. ശ്രീനിവാസന്റെ പല ഡയലോഗുകളും നമ്മള്‍ നിത്യവും പ്രയോഗിക്കുന്നതുമാണ് .

ശ്രീനിവാസനോടുള്ള സ്‌നേഹം മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ മക്കളോടും തോന്നുന്നത് സ്വാഭാവികം. വിനീതിന് പിന്നാലെ ധ്യാനും സംവിധാനരംഗത്തേക്ക് കടന്നു. ലവ് ആക്ഷന്‍ ഡ്രാമ തീയറ്ററുകളില്‍ എത്തിക്കഴിഞ്ഞു . ഈ സിനിമ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ജെ ബി ജങ്ഷനിലാണ് ധ്യാന്‍ അച്ഛന്‍ പറഞ്ഞ ഒരു കാര്യം തന്നെ ഏറെ വിഷമിപ്പിച്ചു എന്ന് തുറന്നു പറഞ്ഞത്.

താന്‍ സിനിമയിലെത്തില്ല എന്ന് അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, അതൊരു വാശിയായി മാറുകയായിരുന്നു എന്നാണ് ധ്യാന്‍ പറഞ്ഞത് . ഒരിക്കലും അച്ഛന്‍ തന്നെ അംഗീകരിച്ചിട്ടില്ല, എന്ന് മാത്രമല്ല എന്നെ തെറി പറയുന്നതാണ് കേട്ടിട്ടുള്ളതെന്നും ധ്യാന്‍ ജെ ബി ജങ്ഷനില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News