കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് വന്‍ വിജയം

കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് വന്‍ വിജയം. പോള്‍ ചെയ്ത വോട്ടിന്റെ മഹാഭൂരിപക്ഷവും കരസ്ഥാക്കിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ വിജയിച്ചത്. യുഡിഎഫിന് അധ്യാപകമണ്ഡലത്തില്‍നിന്ന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ കഴിഞ്ഞുളളു. ഇതോടെ ആകെ 19 അംഗ സിന്‍ഡിക്കേറ്റില്‍ 18 പേരും എല്‍ഡിഎഫ് പ്രതിനിധികളായി.

സെനറ്റ് അംഗങ്ങള്‍ക്ക് മാത്രം വോട്ടവകാശം ഉളള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് പോള്‍ ചെയ്ത വോട്ടിന്റെ മഹാഭൂരിപക്ഷവും കരസ്ഥമാക്കിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ വന്‍ വിജയം കരസ്ഥമാക്കിയത്. 102 സെനറ്റ് അംഗങ്ങളില്‍ 97 പേര്‍ വോട്ട് രേഖപ്പെടുത്തി. മിനിമം പത്ത് വോട്ട് ജയിക്കാന്‍ ആവശ്യമായെടുത്ത് 12 വോട്ടുകള്‍ വീതം നേടിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ജയിച്ചത്.

മല്‍സരം നടന്ന ഒന്‍പതില്‍ ഏട്ട് സീറ്റും എല്‍ഡിഎഫ് കരസ്ഥമാക്കി. മാവേലിക്കര എംഎല്‍എ ആര്‍ രാജേഷ്, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി മുരളി, കൊല്ലം ജില്ലാ കമ്മറ്റി അംഗം അഡ്വ.ജി. മുരളീധരന്‍, മുന്‍ സ്‌പോര്‍ട്ടസ്് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രന്‍ ,സര്‍വ്വകലാശാല എംപ്ലോയിസ് യൂണിയന്‍ സെക്രട്ടറി ബിജു കുമാര്‍,അധ്യാപകന്‍ വിശ്വന്‍ പടനിലം എന്നീവര്‍ പൊതുമണ്ഡലത്തില്‍ നിന്നും നിലമേല്‍ എന്‍എസ്എസ് കോളേജ് അധ്യാപകനായ പ്രൊഫസര്‍.

വിജയന്‍പിളള, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ ഡോ. ജയരാജ് എന്നീവര്‍ അധ്യാപകമണ്ഡലത്തില്‍ നിന്നും മല്‍സരിച്ച് വിജയിച്ചു. അധ്യാപക മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് പ്രതിനിധിയായി മല്‍സരിച്ച ശാസ്താംകോട്ട ഡിബി കോളേജ് അധ്യാപകന്‍ ഡോ. അരുണ്‍കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പളുമാരുടെ പ്രതിനിധിയായി ഡോ. ഉണ്ണികൃഷ്ണപിളള, എയ്ഡഡ് കോളേജ് പ്രിന്‍സിപ്പളുമാരുടെ പ്രതിനിധിയായി പ്രൊഫസര്‍ മാത്യുവും , യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പ്രതിനിധിയായി ഡോ.നസീബും, വിദ്യാര്‍ത്ഥി പ്രതിനിധിയായി മുഹമ്മദ് യാസിനും നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ആറ് എല്‍ഡിഎഫ് അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ തുടരും. ഇതോടെ 19 സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ 18 ഉം എല്‍ഡിഎഫ് പ്രതിനിധികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News