കോണ്‍ഗ്രസുകാര്‍ പണം നല്‍കാതെ വഞ്ചിച്ചു; കരാറുകാരന്‍ ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസുകാര്‍ പണം നല്‍കാതെ വഞ്ചിച്ച കോണ്‍ട്രാക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ കെ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആശുപത്രി കെട്ടിടം പണിത കരാറുകാരന്‍ ചെറുപുഴ സ്വദേശി ജോസഫിനെയാണ് അതേ കെട്ടിടത്തിന് മുകളില്‍ ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒന്നരക്കോടി രൂപയാണ് കോണ്‍ഗ്രസ്സില്‍ അംഗങ്ങളായ ട്രസ്റ്റ് മരിച്ച ജോസഫിന് നല്കാനുള്ളത്. മുന്‍ കെപിസിസി അംഗം കെ കുഞ്ഞികൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ജോസഫിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി.

കെട്ടിടത്തിന്റെ ടെറസ്സില്‍ ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം. കെട്ടിടം പണിത വകയില്‍ ഒന്നര കോടിയോളം രൂപയാണ് കോണ്‍ഗ്രസ്സ് അഭിമുഖ്യത്തിലുള്ള ട്രസ്റ്റ് മരിച്ച ജോസഫിന് നല്‍നുള്ളത്.ഏറെ നാളുകളായി ഈ പണം നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

ഇന്നലെ ഈ കാര്യത്തില്‍ ചര്‍ച്ചയ്ക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജോസഫിനെ പിന്നീട് കാണാതായി.തുടര്‍ന്ന് രാത്രിയും പകലുമായി നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന് മുകളില്‍ മൃതദേഹം കണ്ടെത്തിയത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ മാര്‍ട്ടിന്‍ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കി. വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ജോസഫ് എന്ന് സഹോദരന്‍ പറഞ്ഞു.

മുന്‍ കെപിസിസി നിര്‍വാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ കെ സുരേഷ് കുമാര്‍, മുന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് തുടങ്ങി എട്ട് പേര്‍ക്ക് എതിരെയാണ് ആരോപണം.

ജോസഫിന്റെ മരണം കൊലപാതകമാണോ എന്ന സംശയവും ബന്ധുക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News