മണ്ഡലം കണ്‍വെന്‍ഷനെത്തിയ പി ജെ ജോസഫിനെതിരെ കയ്യേറ്റ ശ്രമവും കൂക്കി വിളിയും

യുഡിഎഫ് പാലാ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പി ജെ ജോസഫിനെതിരേ കയ്യേറ്റ ശ്രമവും കൂക്കി വിളിയും. ജോസഫിന്റെ പ്രസംഗം പലതവണ തടസ്സപ്പെട്ടു. യു ഡി എഫ് നേതാക്കള്‍ ഇടപെട്ടാണ് ജോസഫിനെ വാഹനത്തിലെത്തിച്ചത്

യു ഡി എഫ് പാലാ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാനായി പി ജെ ജോസഫ് എഴുന്നേറ്റതോടെ ബഹളം തുടങ്ങി പല തവണ പ്രസംഗം തടപ്പെട്ടു. യോഗാധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റ് പ്രവര്‍ത്തകരോട് ശാന്തമായിരിക്കാന്‍ ആവശ്യപ്പെട്ടു.

ജോസ് കെ മാണിയുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടുമെന്നും ബഹളം സദുദ്ദേശത്തോടെയല്ലെന്നും പി ജെ ജോസഫ്  ജോസ് കെ മാണി പ്രസംഗിക്കാനെഴുന്നേറ്റതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് വേദിക്ക് മുന്നിലേക്ക്.

ചിഹ്നം നഷ്ടപ്പെടുത്തിയ പി ജെ ജോസഫിനുള്ള മറുപടിയായിരുന്നു ജോസ് കെ മാണിയുടെ പ്രസംഗം യോഗം പിരിഞ്ഞതോടെ ജോസ് അനുകൂലികള്‍ വേദിക്കരികിലേക്ക് ഇരച്ചെത്തി. പി ജെ ജോസഫിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. നേതാക്കള്‍ ഇടപെട്ടാണ് ജോസഫിനെ വാഹത്തിനരികിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News