കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസുകളില്‍ എസ് എഫ് ഐക്ക് ചരിത്ര വിജയം

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ‘വിധിയെഴുതുക വര്‍ഗ്ഗീയതക്കും മത തീവ്രവാദത്തിനുമെതിരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട എസ് എഫ് ഐക്ക് തിളക്കമാര്‍ന്ന വിജയം. എം എസ് എഫിന്റെയും കെ എസ് യുവിന്റെയും എ ബി വി പിയുടെയും അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തി കൊണ്ടാണ് എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ ഈ വിജയം കരസ്ഥമാക്കിയത് .

സംഘടനാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന തൃശൂര്‍ ജില്ലയിലെ 27ല്‍ 25 ഇടത്തും എസ് എഫ് ഐ യൂണിയന്‍ നേടി .കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട എയിംസ് ലോ കോളേജ് ,കഒഞഉ കൊടുങ്ങല്ലൂര്‍,ഒല്ലൂര്‍ ആര്‍ട്‌സ് കോളേജ് തുടങ്ങിയ കലാലയ യൂണിയനുകള്‍ എസ് എഫ് ഐ തിരികെ പിടിച്ചു .ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന ലക്ഷ്മി നാരായണ ,ടഞഢ മ്യൂസിക് കോളേജ് എന്നിവ എസ് എഫ് ഐ നേടി .

പാലക്കാട് ജില്ലയില്‍ 38ല്‍ 30 കോളേജുകളും എസ് എഫ് ഐ നേടി.എ ബി വി പി കയ്യാളിയിരുന്ന കഒഞഉ കല്ലേപ്പിള്ളി യൂണിയന്‍ എസ് എഫ് ഐ പിടിച്ചെടുത്തു .ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന തോളന്നൂര്‍ ഗവ .കോളേജില്‍ എസ് എഫ് ഐ വിജയിച്ചു.വയനാട് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 12 കോളേജുകളില്‍ 9 എണ്ണത്തില്‍ എസ് എഫ് ഐ വിജയിച്ചു.

മലപ്പുറം ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്നതില്‍ 25 കോളേജുകളില്‍ എസ് എഫ് ഐ വിജയിച്ചു .യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് ,സുല്ലാം അസ്ലം അരീക്കോട് , പാലേമാട് എസ് വി പി കെ കോളേജ്, കെ എം സി ടി കോളേജ് കുറ്റിപ്പുറം, സഫ കോളേജ് പൂക്കാട്ടിരി, മലബാര്‍ കോളേജ് മാണൂര്‍ എന്നീ യൂണിയനുകള്‍ എസ് എഫ് ഐ തിരികെ പിടിച്ചു.

കോഴിക്കോട് ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്നതില്‍ 37 ഇടത്ത് എസ് എഫ് ഐ മുഴുവന്‍ സീറ്റിലും വിജയിച്ചു . വലത് പക്ഷ മാധ്യമ കുപ്രചരണങ്ങളെയും വലതു പക്ഷ സംഘടനകളുടെ പണാധിപത്യത്തെയും എതിരിട്ടാണ് എസ് എഫ് ഐ ഉജ്ജ്വല വിജയം നേടിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News