ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യക്ക് തോല്‍വി

ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിലേക്കുള്ള യോഗ്യത റൗണ്ടിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒമാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. അല്‍ മന്ദര്‍ റാബിയയുടെ ഇരട്ടഗോള്‍ മികവാണ് ഒമാന് ജയം സമ്മനിച്ചത്.

ഇന്ത്യക്കായി ആദ്യപകുതിയില്‍ തന്നെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. എന്നാല്‍ മത്സരത്തിന്റെ അവസാന എട്ട് മിനുട്ടില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ഒമാന്‍ ഇന്ത്യയെ തകര്‍ത്തത്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ പതിനാറ് സ്ഥാനങ്ങള്‍ മുന്നിലാണ് ഒമാന്‍.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആഷിക് കുരുണിയന്‍ എന്നിവര്‍ നിലവില്‍ ടീമിനൊപ്പം ഉണ്ട്.

ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൌണ്ടിലെ മറ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് എളുപ്പമായേക്കുമെന്നാണ് പ്രതീക്ഷ. ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ കളിക്കുക. ഖത്തര്‍, ഒമാന്‍ എന്നീ ടീമുകളെ മാറ്റിനിര്‍ത്തിയാല്‍ അത്രയേറെ കരുത്തരല്ലാത്ത ടീമുകളാണ് ഇന്ത്യക്കൊപ്പം ഈ ഗ്രൂപ്പിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News