വ്യാജ ചികിത്സകന്‍ മോഹനന്‍ വൈദ്യരുടെ കായംകുളം ഞെക്കനാലില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പൂട്ടിച്ചു. ബുധനാഴ് പഞ്ചായത്ത് അധികൃതര്‍ എത്തി നോട്ടീസ് പതിക്കുകയായിരുരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചില്ല.

മോഹനന്‍ വൈദ്യരുടെ ചികിത്സ പിഴവ് മൂലം ഒന്നര വയസുകാരി മരിച്ചിരുന്നു. ഇത് സംബന്ധിച്ച് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് കേസ് മാറ്റുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ മുതല്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം നടന്നിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു