നാടിനെ നടുക്കിയ ഒരു കൊലപാതകത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുപ്പത് വര്‍ഷം നീണ്ട ശാരീരിക മാനസികമായ ഗാര്‍ഹിക പീഡനങ്ങള്‍ താങ്ങാവുന്നതിലുമപ്പുറമായതോടെ അതിന് അറുതി വരുത്താന്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു.
ഉക്രെയിനിലെ ഒബാറിവിലാണ് സംഭവം. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ വച്ചാണ് ഉക്രെയിന്‍ സ്വദേശിയായ ഭാര്യ കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കിയ ശേഷം ഭര്‍ത്താവിന്റെ ശരീരത്തില്‍ കോടാലിയുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കിടന്ന ഭര്‍ത്താവിനെ തറയില്‍ വിരിക്കുന്ന ചവിട്ടിയില്‍ പൊതിഞ്ഞ ശേഷം ലിംഗം മിറിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് മുറിച്ച് മാറ്റിയ ലിംഗം വളര്‍ത്തു നായ്ക്കള്‍ക്ക് നല്‍കുകയും ചെയ്തു.
താന്‍ ഭര്‍ത്താവില്‍ നിന്നും ഏറെക്കാലമായി പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തതെന്നും ഭാര്യ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മരിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ 48കാരിയായ മരിയയെ അലക്‌സാണ്ടര്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും വീടിന് ചുറ്റും ഇവരെ കോടാലി കൊണ്ട് വെട്ടാനോങ്ങി ഓടിക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്.
ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയ കാര്യം ഇവര്‍ തന്നെയാണ് അയല്‍വാസികളോട് പറഞ്ഞത്. തുടര്‍ന്ന് അയല്‍വാസികളാണ് 49കാരനായ അലക്‌സാണ്ടറിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരാണ് പോലീസില്‍ വിവരമറിയിച്ചതും.
Get real time update about this post categories directly on your device, subscribe now.