പ്രളയം; തകര്‍ന്ന റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണിക്ക് 732 കോടി

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണിക്ക് 732 കോടി രുപ നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബജറ്റില്‍ പൊതുമരാമത്ത് വകുപ്പിന് പദ്ധതിയിതര വിഭാഗത്തില്‍ അനുവദിച്ച തുക പൂര്‍ണമായും അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിക്കാം. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പട്ടികയില്‍നിന്ന് എംഎല്‍എമാര്‍ നിര്‍ദേശിക്കുന്നവയ്ക്ക് മുന്‍ഗണന നല്‍കും.

ഒക്ടോബര്‍ 31നകം അറ്റകുറ്റപ്പണി തീര്‍ക്കണം. റോഡുകളുടെ മുന്‍ഗണനാക്രമം ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് എംഎല്‍എമാരോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 139 പാലങ്ങളും 5032 കിലോമീറ്റര്‍ റോഡും തകര്‍ന്നതായാണ് കണക്ക്.

പാലങ്ങളുടെ ശാക്തീകരണത്തിന് 179.5 കോടി രൂപവേണം.30 പാലങ്ങളുടെ കൈവരിയടക്കം ശരിയാക്കണം. 70 പാലങ്ങളുടെ ബലപ്പെടുത്തലിന് 30.5 കോടിയും 39 പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് 149 കോടി രൂപയും ആവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here