
കൊല്ലം പരവൂര്‍ പുത്തന്‍കുളത്ത് കെട്ടിയത്തിനു മുകളിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, ഭരതന്നൂര്‍ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. മൂന്നുപ്പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. അഞ്ചുപേര്‍ കിടന്നുറങ്ങുകയായിരുന്ന കെട്ടിടത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ശക്തമായ മണ്ണിടിച്ചിലില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു. നാലുപ്പേര്‍ മണ്ണിനടയില്‍ കുടുങ്ങി. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഏഴരയോടെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, ഭരതന്നൂര്‍ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്.
വിഷ്ണു, സുധി എന്നിവരെ പരുക്കുകളോടെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന കെട്ടിടത്തിനു സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന സിനിമ തിയേറ്റര്‍ പൊളിച്ചു നീക്കിയിരുന്നു. ഇവിടെ നിക്ഷേപിച്ചിരുന്ന മണ്ണ് ശക്തമായ മഴയില്‍ ഒലിച്ചിറങ്ങി കെട്ടിടത്തിനു മുകളിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.
കൊല്ലം ജില്ലാഫയര്‍ ഓഫീസര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ നാല് യൂണിറ്റുകളിലെ ഫയര്‍ ഓഫീസര്‍മാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് മൂന്നു പേരെ രക്ഷപ്പെടുത്തി രണ്ടു പേർ മണ്ണിനടിയിൽപ്പെട്ട് മരിച്ചു. പരിക്കേറ്റ മൂന്നു പേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here