ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ഭെല്ലിന്റെ കൈവശമുള്ള ഓഹരികള്‍ സംസ്ഥാനം ഏറ്റെടുക്കുന്നു

ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ഭെല്ലിന്റെ കൈവശമുള്ള ഓഹരികള്‍ സംസ്ഥാനം ഏറ്റെടുക്കുന്നതിനായി കേരള സര്‍ക്കാരും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും തമ്മില്‍ വില്‍പ്പന കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. ഇതു സംബന്ധിച്ച കരട് വില്‍പ്പനകരാര്‍ മന്ത്രിസഭ അംഗീകരിച്ചു.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഭെല്‍-ഇ.എം.എല്‍. 2010 സപ്തംബറിലാണ് സംയുക്ത കമ്പനി രൂപീകൃതമായത്. നിലവില്‍ ഭെല്ലിന് കമ്പനിയില്‍ 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയുമാണുള്ളത്.

സംയുക്ത സംരംഭത്തില്‍ നിന്ന് ഭെല്‍ ഒഴിവാകാനും ഓഹരികള്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികള്‍ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News