ഓണം നല്ലോണം; വിഷ രഹിത പച്ചക്കറി വിലക്കുറവില്‍

ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി വിലയേക്കാന്‍ കുറഞ്ഞ വിലക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2000ത്തോളം ഓണവിപണികള്‍ക്ക് തുടക്കമായി.

ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ വ‍ഴി ഉപഭോക്താക്കള്‍ക്ക് അടുത്തുളള ഓണവിപണിയില്‍ എത്ര പച്ചക്കറി ഉണ്ടെന്ന് അറിയാന്‍ ക‍ഴിയും വിധത്തിലാണ് ഇത്തവണത്തെ ഓണവിപണി തുടക്കം കുറിച്ചിരിക്കുന്നത്.

കാര്‍ഷിക വകുപ്പിന്‍റെ നേതൃത്വത്തിലുളള പച്ചക്കറി വിപണികളുടെ ഉത്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഓണത്തിന് വിഷം തീണ്ടാത്ത പച്ചക്കറി ക‍ഴിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ കാര്‍ഷിക വകുപ്പിന്‍റെ ഓണവിപണിയിലേക്ക് പോകുക.

അടുത്തുളള വിപണിയേതെന്നും, വിപണിയില്‍ നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പച്ചക്കറിയുണ്ടോ എന്നും അറിയാന്‍ കൈയ്യിലെ സ്മാര്‍ട്ട് ഫോണില്‍ നോക്കിയാല്‍ മതി.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ഓണ വിപണി2019 എന്ന് സെര്‍ച്ച് ചെയ്താല്‍ ഓണവിപണിയിലെ പച്ചക്കറിയുടെ വിലനിലവാരവും, ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും അറിയാം.

കൂടാതെ നിങ്ങളുടെ വീടിന് ഏറ്റവും അടുത്തു‍ളള വിപണിയേതെന്നും ആപ്പ് നോക്കി കണ്ട് പിടിക്കാം. ഓണസമൃദ്ധി 2019 എന്ന് പേരിട്ടിരിക്കുന്ന കാര്‍ഷിക വിപണിയുടെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

കര്‍ഷകരുടെ കൈയ്യില്‍ നിന്ന് 10 ശതമാനം വില വര്‍ദ്ധനവില്‍ കാര്‍ഷിക വകുപ്പ് വാങ്ങുന്ന പച്ചക്കറികള്‍ വിപണി വിലയുടെ 30 ശതമാനം കി‍ഴിവിലാണ് ഉപഭോക്തക്കള്‍ക്ക് ലഭിക്കുക.

കാര്‍ഷിക വകുപ്പിന്‍റെ 2000 ഓളം വിപണന കേന്ദ്രങ്ങളില്‍ നിന്ന് വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി ഓണം കെങ്കേമമാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News