റോബര്‍ട്ട് മുഗാബെ അന്തരിച്ചു

സിംബാബ്വെയുടെ മുന്‍ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സ്വതന്ത്ര്യാനന്തരം സിംബാബ്വെയുെ ആദ്യ പ്രസിഡണ്ടായിരുന്നു.

ബ്രിട്ടീഷ് കോളനി വാഴ്ച്ചയില്‍ നിന്നും ഗറില്ലാ യുദ്ധത്തിലൂടെ സിംബാബ്വേക്ക് മോചനം നേടിക്കൊടുക്കുന്നതില്‍ നേതൃത്വം വഹിച്ചയാളാണ് മുഗാബെ.

37 വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനത്തിന് ശേഷം 2017 ലാണ് അദ്ദേഹം രാജി വെച്ചത്. മുഗാബെ തന്നെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ എംനാന്‍ഗ്വെയാണ് പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.

മുഗാബെയുടെ രാജിക്ക് മുമ്ബ് തന്നെ ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടി നേരത്തേതന്നെ മുഗാബെയെ പുറത്താക്കിയിരുന്നു. പട്ടാളം മുഗാബെയെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്തതിനേത്തുടര്‍ന്നായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News