കണ്ടനാട് പള്ളി തർക്ക കേസ്: സുപ്രീം കോടതി വിധി മറികടക്കാന്‍ ഹൈക്കോടതി ജഡ്ജിക്ക് അധികാരം നല്‍കിയതാരെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

കണ്ടനാട് പള്ളി തർക്ക കേസിൽ ഹൈക്കോടതി ജഡ്ജിനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.

യാക്കോബായ ഓർത്തഡോക്സ് സഭ കേസിൽ സുപ്രീംകോടതി വിധി മറികടക്കുന്ന തരത്തിൽ ഉത്തരവ് നല്കിയതിനാണ് വിമർശനം.

സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ്‌ ഇറക്കാൻ എന്ത് അധികാരം ആണ് ജഡ്ജിന് ഉള്ളത്. ഇത് എന്ത് ജുഡീഷ്യൽ സംസ്കാരം ആണെന്നും കോടതി ചോദിച്ചു.

ഹൈക്കോടതി ജഡ്ജ് ഹരിപ്രസാദ് ആരാണെന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും അരുൺ മിശ്ര വ്യക്തമാക്കി.

കണ്ടനാട് പള്ളിയിൽ യാക്കോബായ സഭക്കാർക്ക് പ്രാർത്ഥനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News