തോളോടു തോള്‍ ചേര്‍ന്ന് ഇന്ത്യയും റഷ്യയും; വ്‌ലാഡിവൊസ്റ്റോക്കിനും ചെന്നൈയ്ക്കുമിടയില്‍ കപ്പല്‍പാത

റഷ്യയുടെ വിദൂര പൗരസ്ത്യമേഖലയുടെ വികസനത്തിന് ഇന്ത്യ 100 കോടി ഡോളറിന്റെ വായ്പാപരിധി പ്രഖ്യാപിച്ചു. വിഭവ സമൃദ്ധമായ മേഖലയുടെ വികസനത്തിന് ഇന്ത്യ റഷ്യയുടെ തൊളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അഞ്ചാമത് പൗരസ്ത്യ സാമ്പത്തികവേദിയുടെ (ഇഇഎഫ്) പ്ലീനറി സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോദി.ഇന്ത്യ മറ്റൊരു രാജ്യത്തിന് ഇത്തരത്തില്‍ പ്രത്യേക വായ്പാ പരിധി അനുവദിക്കുന്നത് സവിശേഷ സംഭവമാണെന്ന് മോദി പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം തലസ്ഥാന നഗരങ്ങളില്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തില്‍ ഒതുങ്ങുന്നില്ല. അത് ജനങ്ങള്‍ തമ്മിലും വ്യാപാരത്തിലുമുള്ള സൗഹൃദമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here