ആ 15 മിനിറ്റില്‍ എന്തും സംഭവിക്കാം; ദൗത്യം അവസാനലാപ്പിലേക്ക്

ചാന്ദ്രയാന്‍-2 ദൗത്യം അവസാനലാപ്പിലേക്ക്. അതീവ സങ്കീര്‍ണമായ ആ പതിനഞ്ച് മിനിറ്റ് ഭീതിദനിമിഷം വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 1.53 ന് വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും.

ഇതിനു മുന്നോടിയായുള്ള ‘സ്ഥല പരിശോധന’ വിക്രം തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ടോടെ ഇത് പൂര്‍ത്തിയാകും. തുടര്‍ന്ന് ബംഗളൂരുവിലെ ഇസ്ട്രാക്ക് നല്‍കുന്ന സന്ദേശം സ്വീകരിച്ച് ട്രയല്‍ റണ്‍ നടക്കും. ചാന്ദ്രപ്രതലത്തിലേക്കുള്ള കുതിപ്പിനുമുമ്പുള്ള അവസാനവട്ട സോഫ്റ്റ്വെയര്‍ ക്ഷമതാ പരിശോധനയാണിത്.

നിലവില്‍ ചന്ദ്രന് 35 കിലോമീറ്ററിനടുത്തുള്ള പഥത്തില്‍ സഞ്ചരിക്കുന്ന ലാന്‍ഡര്‍ ഇതിനോടകം നിരവധിതവണ ദക്ഷിണധ്രുവത്തിന് മീതെ പറന്ന് ചിത്രങ്ങളെടുത്തു. മാന്‍സിനസ്-സി, സിംപേലിയസ് -എന്‍ ഗര്‍ത്തങ്ങള്‍ക്കിടയിലെ സുരക്ഷിതകേന്ദ്രമാണ് ലാന്‍ഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here