രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഫൈനല്‍സ്’ പ്രദർശനത്തിനെത്തി. നവാഗതനായ പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈക്ലിസ്റ്റായാണ് രജിഷ എത്തുന്നത്. മികച്ച പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞപ്പോൾ ചിത്രത്തിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ ഗാനങ്ങളും പ്രോമോകളും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നവയായിരുന്നു. നൂറോളം തിയേറ്ററുകളിലാണ് ഫൈനൽസ് പ്രദർശിപ്പിക്കുന്നത്.

ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷ വേഷമിടുന്നത്.

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ സൈക്ലിസ്റ്റ് സ്പോര്‍ട്സ് ചിത്രം കൂടിയാണ് ‘ഫൈനല്‍സ്’. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു.

നിരഞ്ജ് രാജു , മുത്തുമണി , ധ്രുവൻ , ടിനി ടോം , സോനാ നായർ , കുഞ്ഞൻ, മീര നായർ എന്നിവരാണ് മറ്റു താരങ്ങൾ.

മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണ്. നടി പ്രിയ വാര്യരും ഫൈനല്‍സില്‍ ഗാനമാലപിച്ചിട്ടുണ്ട്.

കൈലാസ് മേനോനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സുദീപ് ഇളമൺ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ജിത്ത് ജോഷിയാണ് നിർവഹിച്ചിരിക്കുന്നത്.

Attachments area