ബ്രിട്ടനിലെ സാംസ്‌ക്കാരിക സംഘടന ‘സമീക്ഷ’യുടെ ദേശീയ സമ്മേളനം എം സ്വരാജ് ഉത്ഘാടനം ചെയ്യും

ലണ്ടണ്‍: ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയായ ‘സമീക്ഷ’യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി സിപിഐഎം നേതാവും തൃപ്പുണിത്തുറ എംഎല്‍എയുമായ എം സ്വരാജ് ലണ്ടനില്‍ എത്തുന്നു. പൊതുസമ്മേളനത്തില്‍ സാംസ്‌ക്കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് ചരിത്ര പണ്ഡിതനും കാലടി സര്‍വകലാശാലയിലെ അധ്യാപകനുമായ സുനില്‍ പി ഇളയിടം ആണ് .

പ്രസിദ്ധ കന്നഡ സാഹിത്യകാരനായിരുന്ന കല്‍ബുര്‍ഗിയുടെ നാമധേയമുള്ള പൊതുസമ്മേളനനഗരിയിലാണ് സ്വരാജ് സംസാരിക്കുക. ഞായറാഴ്ച സ :അഭിമന്യു നഗറില്‍ നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളനത്തിലും ആദ്ദേഹം പങ്കെടുക്കും.

യുകെയിലെ 15ലധികം ബ്രാഞ്ചുകളില്‍ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 100ലധികം പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനം വമ്പിച്ച വിജയമാക്കാന്‍ എല്ലാ സമീക്ഷ പ്രവര്‍ത്തകരും വിവിധ സബ് കമ്മിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു .

ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ഓണ്‍ലൈന്‍ ക്വിസ് മത്സരവും വിദ്യാഭ്യാസ, കലാ കായിക മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യര്‍ത്ഥികളെ പൊതുസമ്മേളനവേദിയില്‍ അനുമോദിക്കുന്നതും അവാര്‍ഡ് നല്കുന്നതുമായിരിക്കും . സമീക്ഷ ദേശീയ സമ്മേളനത്തിന്റെ ആവേശം ഉള്‍ക്കൊണ്ടു ഇടതുപക്ഷ മതേതര കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പീറ്റര്‍ ബോറോയില്‍ ഒത്തുകൂടി സമീക്ഷയുടെ 15മത് ബ്രാഞ്ച് രൂപികരിച്ചു

ഭാരവാഹികള്‍ : ഷാജി ജോണ്‍ (പ്രസിഡന്റ്), സിനുമോന്‍ ഏബ്രഹാം (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് ജോസഫ് (സെക്രട്ടറി), ചിഞ്ചു സണ്ണി (ജോയിന്റ് സെക്രട്ടറി), ഗീതു സണ്ണി (ട്രഷറര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ചു നാഷണല്‍ കമ്മറ്റിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News