ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. സൈന്യം വന്‍ അക്രമങ്ങളാണ് ജമ്മു കാശ്മീരില്‍ നടത്തുന്നതെന്ന് ഷെഹ്‌ല റാഷിദ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.

അതിന് പുറമെ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് തെളിവ് നല്‍കാന്‍ തയ്യാറാണെന്നും ഷെഹ്‌ല റാഷിദ് പറഞ്ഞിരുന്നു.

ഇത് സൈന്യത്തിനെ അപമാനിക്കുന്നതാണെന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ അലാഖ് അലോക് ശ്രീവാസ്തവ നല്‍കിയ പരാതിയിലാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News