‘സാര്‍, ഞാന്‍ മരിച്ചു. എനിക്ക് ലീവ് വേണം’; വൈറലായി എട്ടാം ക്ലാസുകാരന്റെ ലീവ് ലെറ്റര്‍

സ്‌കൂളില്‍ നിന്നും അവധി ലഭിക്കുവാന്‍ എട്ടാം ക്ലാസുകാരന്‍ പ്രിന്‍സിപ്പലിന് എഴുതിയ കത്ത് വൈറലാവുകയാണ്. ‘ഞാന്‍ മരിച്ചു. അതിനാല്‍ എനിക്ക് അരദിവസത്തെ അവധി അനുവദിക്കണം’. ഇങ്ങനെയായിരുന്നു ലീവ് ലെറ്ററില്‍ കുട്ടി എഴുതിയിരുന്നത്.

ഏറെ കൗതുകകരമായ ഈ സംഭവം അരങ്ങേറിയത് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ്. എന്നാല്‍ ലീവ് ലെറ്റര്‍ കൈയില്‍ കിട്ടിയ പ്രിന്‍സിപ്പലാകട്ടെ അവധി അനുവദിച്ചുകൊണ്ട് കത്തില്‍ ഒപ്പ് ഇടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ലീവ് ലെറ്റര്‍ വായിക്കാതെയാണ് ഒപ്പ് നല്‍കിയതെന്നാണ് ആക്ഷേപം.

കത്ത് എഴുതിയ കുട്ടിയുടെ മുത്തശിയാണ് മരിച്ചതെന്നും അവധിക്കുള്ള അപേക്ഷ എഴുതിയപ്പോള്‍ അബദ്ധം സംഭവിച്ചതാകാമെന്നും അഭിപ്രായങ്ങളുണ്ട്. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉത്തരവാദിത്വമില്ലാത്ത പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News