ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം തിരിച്ചുവന്നു; സന ഇല്‍തിജ

ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം തിരിച്ചുവന്നതായി മെഹബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍തിജ ജാവേദ്. മാതാവിനെ കാണാന്‍ കാശ്മീരിലേക്ക് പോവാന്‍ വ്യാഴാഴ്ച സുപ്രീംകോടതി അനുമതി നല്‍കിയ സംഭവത്തില്‍ പ്രതികരിക്കവെയായിരുന്നു ഇല്‍റ്റിജ ജാവേദിന്റെ പ്രതികരണം.

സുപ്രീംകോടതിയുടെ പിന്തുണയുള്ളതിനാല്‍ മുഫ്തിയെ കാണാന്‍ കശ്മീര്‍ സന്ദര്‍ശിക്കുമ്പോള്‍ തന്നെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ കഴിയില്ലെന്നും ഇല്‍റ്റിജ ജാവേദ് പറയുന്നു. എന്‍ഡിടിവിയുടെ വാര്‍ത്താ ചര്‍ച്ചയിലായിരുന്നു പ്രതികരണം.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന് പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് മുന്നോടിയായാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഓഗസ്റ്റ് 4 ന് അറസ്റ്റ് ചെയ്തത്.

എന്തെങ്കിലും കുഴപ്പമോ പ്രതിഷേധമോ ഉണ്ടാകാതിരിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു കരുതല്‍ തടങ്കല്‍. എന്നാല്‍ തടങ്കലിലാക്കപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും മുഫ്തിയെ കാണാനോ ബന്ധപ്പെടാനോ ബന്ധുക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here