ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ 1000 രൂപ പിഴ; 3 മാസം ലൈസന്‍സ് ‘കട്ട് ‘

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം.

പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. കാറില്‍ 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റിലിരുത്തിയാല്‍ 1000 രൂപ പിഴ.

കുട്ടികള്‍ക്കു പ്രത്യേക സീറ്റ് ഇല്ലാതെ യാത്രയ്ക്കും പിഴ 1000 രൂപ. എല്ലാ നിയമലംഘനങ്ങള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ പിഴ നിരക്കുകളാണു പറഞ്ഞിരിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പത്തിരട്ടി വരെ നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കില്‍ 1000 രൂപ പിഴയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News