90 മണിക്കൂര്‍; കസ്റ്റഡിയില്‍ ചിദംബരം ഉത്തരം നല്‍കിയത് 450 ചോദ്യങ്ങള്‍ക്ക്

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായി രണ്ടാഴ്ചയായി സിബിഐ കസ്റ്റഡിയില്‍ കഴിയവേ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം നേരിട്ടത് മാരത്തോണ്‍ ചോദ്യം ചെയ്യലെന്ന് റിപ്പോര്‍ട്ട്.

90 മണിക്കൂറോളമായിരുന്നു ചിദംബരം ചോദ്യം ചെയ്യല്‍ നേരിട്ടത്. ഈ സമയങ്ങളില്‍ അദ്ദേഹം ഉത്തരം നല്‍കിയത് 450ല്‍ അധികം ചോദ്യങ്ങള്‍ക്കാണെന്നും ചില ഉദ്യാഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം ഒരുക്കുന്നതിനായി ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് വഴി നടത്തിയ ഇടപെടലിനെ കുറിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേസിലെ കൂട്ട് പ്രതികളുമായി ചിദംബരത്തിന്റെ മകന്‍ നടത്തിയ ഇ മെയില്‍ ഇടപാടുകളും ചോദ്യം ചെയ്യലിലെ പ്രധാന വിഷയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here