മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടി

വിവാദ ചികിത്സകന്‍ മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചുപൂട്ടാന്‍ ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നടപടി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് വ്യക്തമാക്കുന്ന നോട്ടീസാണ് നല്‍കിയിട്ടുള്ളത്.

ആശുപത്രിയില്‍ അശാസ്ത്രിയമായ ചികിത്സാ രീതികള്‍ നടക്കുന്നതായാണ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലൊണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത്.പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഉച്ചയോടുകൂടി സ്ഥാപനത്തിലെത്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു.

ആലപ്പുഴ, കായംകുളത്ത് കൃഷ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് നേരത്തെ തന്നെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു.

ഇതിന് മോഹനന്‍ മറുപടി കൊടുത്തു എങ്കിലും അത് തൃപ്തികരമല്ലാത്തത് കൊണ്ടു് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് പതിച്ച് കെട്ടിടം ഇന്ന് അടച്ചു പൂട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News