
കാര്യവട്ടത്ത് നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക്് ജയം. 36 റണ്‍സിനാണ് ഇന്ത്യ എയുടെ വിജയം. ഇതോടെ പരമ്പര 4-1ന് ഇന്ത്യ എ വിജയിച്ചു. സഞ്ജു സാംസണാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.
സഞ്ജു സാംസണിന്റെയും ശിഖര്‍ ധവാന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് പരമ്പര നേട്ടം സമ്മാനിച്ചത്. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. സഞ്ജുവും ധവാനും അര്‍ധസെഞ്ചുറി നേടി.
സഞ്ജു 48 പന്തില്‍ നിന്ന് 91 റണ്‍സെടുത്തു. ഏകദിനത്തില്‍ സഞ്ജുവിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. തുടര്‍ച്ചായിയ രണ്ടാം ഏകദിനത്തിലാണ് ധവാന്‍ അര്‍ധശതകം നേടിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക എ 168 റണ്‍സിന് എല്ലാവരും പുറത്തായി. ശാര്‍ദൂല്‍ താക്കൂര്‍ മൂന്ന് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ 2 വിക്കറ്റുകളും വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here