ഇനി പ്രണയിക്കാം; പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ട് ഫെയ്സ്ബുക്ക്

ഇനി ഫെയ്‌സ്ബുക്ക് വഴി പ്രണയിക്കാം തടസങ്ങളില്ലാതെ. ഇതിനായി പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ടിരിക്കുകയാണ് ഫെയ്സ്ബുക്ക്. 19 രാജ്യങ്ങളില്‍ മാത്രമെ ഫെയ്‌സ്ബുക്ക് ഡേറ്റിങിന്റെ സേവനം ലഭ്യമാവുകയുള്ളു.

ഒരേ താല്‍പര്യങ്ങളുള്ള നമുക്ക് പ്രിയപ്പെട്ടവരെ ഫെയ്സ്ബുക്ക് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്താം. ഇതിനായി പ്രത്യേക പ്രൊഫൈല്‍ തുടങ്ങേണ്ടതുമില്ല. ചൊവ്വാഴ്ചയാണ് അമേരിക്കയില്‍ ഡേറ്റിങ് ആപ്പിന്റെ സേവനം ആരംഭിച്ചത്.

18 വയസ് തികഞ്ഞവര്‍ക്കാണ് ഫെയ്സ്ബുക്ക് ഡേറ്റിങ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം. ഇഷ്ടപ്പെട്ടവരെ കണ്ടെത്തിയാല്‍ അവരുടെ പ്രൊഫൈലില്‍ കമന്റ് ചെയ്യുകയോ ലൈക്ക് ബട്ടന്‍ അമര്‍ത്തി അവരെ അറിയിക്കുകയോ ചെയ്യാം. ഇഷ്ടപ്പെടാത്ത പക്ഷം മറ്റൊരാളിലേക്ക് പോകാം.

ഈ ആപ്പ് സുരക്ഷിതമാണെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നു. സ്വയം തെരഞ്ഞെടുക്കാവുന്ന സെക്യൂരിറ്റി ഓപ്ഷനുകളാണ് ആപ്പിലുള്ളത്. ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും മറ്റൊരാള്‍ ചിത്രങ്ങള്‍, ലിങ്കുകള്‍, പണം, വീഡിയോകള്‍ എന്നിവ സന്ദേശങ്ങളായി അയക്കുന്നത് തടയാനും എഫ്ബി ഡേറ്റിങ് ആപ്പില്‍ സാധിക്കും.

അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന, ബോളീവിയ, കാനഡ, ചിലി, കൊളംബിയ, ഇക്വഡോര്‍, ഗയാന, ലാവോസ്, മെക്‌സികോ, പരാഗ്വെ, പെറു, സര്‍നേം, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, ഉറുഗ്വേ, വിയറ്റ്‌നാം എന്നീ 20 രാജ്യങ്ങളിലാണ് ഫെയ്സ്ബുക്ക് ഡേറ്റിങ് ആപ്പ് ലഭിക്കുക. 2020 ഓടെ യൂറോപ്പില്‍ സേവനം ലഭ്യമാകും എന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഈ ആപ്പ് ലഭ്യമാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News