ചാന്ദ്രയാന്‍ ചന്ദ്രനെ തൊടുമ്പോള്‍ അഭിമാനിക്കാം കേരളാ ഓട്ടോ മൊബൈല്‍സിനും

ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അഭിമാനത്തിന്റെ നെറുകയിലാണ് തിരുവനന്തപുരത്തെ ഒരു പൊതുമേഖലാ സ്ഥാപനം.

പര്യവേഷണ വാഹനമായ റോക്കറ്റിന്റെ പല അനുബന്ധ സമഗ്രികളും ഐഎസ്ആര്‍ഓക്ക് വേണ്ടി നിര്‍മ്മിച്ച് നല്‍കിയത് തിരുവനന്തപുരം ആറാലുമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഓട്ടോ മൊബൈല്‍സിലാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ച് പൂട്ടാന്‍ പോലും തീരുമാനിച്ചിരുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഖ്യാതി അങ്ങനെ ബഹിരാകാശത്തിലേക്കും കടക്കുകയാണ് . ചാന്ദ്രപര്യവേഷണത്തിലെ പൊതുമേഖലാ ബന്ധത്തെ പറ്റി ഞങ്ങളുടെ പ്രതിനിധി എസ്. ജീവന്‍കുമാര്‍ തയ്യാറാക്കിയ വാര്‍ത്ത കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News