ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയില്‍

ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം ക്രമാതീതമായി കുറഞ്ഞ ഭട്ടാചാര്യ വുഡ്ലാന്‍ഡ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News