ചന്ദ്രയാന്‍-2: ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് സിഗ്നല്‍ നഷ്ടപ്പെട്ടു.

ചന്ദ്രോപരിതലത്തില്‍ നിന്ന് നാനൂറ് മീറ്റര്‍ ഉയരത്തില്‍ വരെ കൃത്യമായ സിഗ്നല്‍ ലഭിച്ചിരുന്നെങ്കിലും പൊടുന്നനെ പേടകത്തില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമാവുകയായിരുന്നു.

ഇതേതുടര്‍ന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇസ്ട്രാക് കേന്ദ്രത്തില്‍ നിന്ന് മടങ്ങിയെങ്കിലും നിമിഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സിഗ്നല്‍ 02:15 ഓടെ വീണ്ടും ലഭിച്ച് തുടങ്ങി.

എന്നാല്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ക്കെല്ലാം മേല്‍ കരിനി‍ഴല്‍ വീ‍ഴ്ത്തിക്കൊണ്ട് 02:17 ഓടുകൂടി ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ വിശദീകരണമെത്തി.

2.1 കിലോ മീറ്റര്‍ ഉയരത്തില്‍ വച്ച് പേടകവുമായുള്ള സിഗ്നല്‍ നഷ്ടപ്പെട്ടുവെന്നാണ് ഇസ്റോ ചെയര്‍മാന്‍ അറിയിച്ചത്.

സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് നിലവില്‍ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് മാത്രമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചത്.

തുടര്‍ന്ന് പ്രധാനമന്ത്രി ശാസ്ത്രജ്ഞര്‍ക്കിടയിലേക്കെത്തുകയും ദൗത്യത്തില്‍ പങ്കാളിയായവരെ അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News