എസ്ഐ അമൃത് രംഗൻ ഉൾപ്പെട്ട പി എസ് സി ലിസ്റ്റിനെതിരെ ആരോപണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാർ

കളമശ്ശേരി എസ്ഐ അമൃത് രംഗൻ ഉൾപ്പെട്ട പി എസ് സി ലിസ്റ്റിനെതിരെ ആരോപണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന പോലീസ് എസ്ഐ സെലക്ഷനിൽ ക്രമക്കേട് നടന്നതായി ആരോപിക്കുന്നത്.

അമ്പത് ശതമാനം പ്രൊമോഷൻ വഴിയും അമ്പത് ശതമാനം പി എസ് സി വഴിയും നിയമനം നടത്തണമെന്നിരിക്കെ സേനയിലെ നൂറ് ശതമാനം ഒഴിവുകൾ നികത്തിയതും പി എസ് സി വഴിയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആരോപണമുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പോലീസ് സബ് ഇൻസ്പെക്ടർ തസ്തികയിൽ വന്ന ഒഴിവുകൾ നികത്താൻ നടത്തിയ പരീക്ഷയിൽ ആണ് ക്രമക്കേട് ഉണ്ടായതായി ആരോപണം ഉയർന്നിരിക്കുന്നത്.

പിഎസ്‌സി പരീക്ഷ വഴിയാണ് താൻ നിയമിതനായത് എന്ന് സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറിയോട് പറഞ്ഞ എസ് ഐ അമൃത് ശങ്കറും ഇതേ പരീക്ഷയിലൂടെയാണ് നിയമിതനായത്. ഇന്ന് സംഘപരിവാർ പാളയത്തിൽ ഉള്ള കേസ് രാധാകൃഷ്ണനായിരുന്നു അന്ന് പി എസ് സി ചെയർമാൻ.

ഒഴിവുവന്ന സീറ്റുകളിൽ 50% പിഎസ്എസി വഴിയും 50 ശതമാനം സീറ്റുകൾ കൾ പ്രൊമോഷൻ വഴിയും നികത്തണം എന്നായിരുന്നു ചട്ടം. എന്നാൽ ചട്ടം കാറ്റിൽ പറത്തിയാണ് നിയമനം നടന്നതെന്നാണ് മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

മുഴുവൻ സീറ്റുകളിലേക്ക് പിഎസ്‌സി വഴി നിയമനം നടത്തുകയും അഭിമുഖത്തിൽ ഉൾപ്പെടെ വഴിവിട്ട രീതിയിൽ സഹായിക്കുകയും ചെയ്തതായി പോസ്റ്റിൽ ആരോപണമുണ്ട്. കോടതി കേസ് വരെ എത്തിയ ഈ പി എസ് സി നിയമനംകഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ അഴിമതിയുടെ ഭാഗം കൂടിയാണെന്ന് ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here