തുടര്‍ച്ചയായി 13ാം വര്‍ഷവും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഓണ സദ്യയൊരുക്കി ഡി വൈ എഫ് ഐ

കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഓണ സദ്യയൊരുക്കി ഡി വൈ എഫ് ഐ. തുടര്‍ച്ചയായി 13ാം വര്‍ഷമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഓണ സദ്യയൊരുക്കി ഡി വൈഎഫ് ഐ സന്നദ്ധ പ്രവര്‍ത്തനത്തില്‍ മാതൃകയാവുന്നത്.

രോഗികള്‍ക്ക് പുറമെ കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരും ഓണാഘോഷത്തില്‍ പങ്കാളികളായി. രോഗത്തിന്‍റെ അരിഷ്ടതകളെല്ലാം മറന്ന് അവര്‍ ഓണം ആഘോഷിക്കുകയായിരുന്നു.

ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ഒരുകൂട്ടം യുവാക്കളാണ് രോഗശയ്യയിലുള്ളവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഓണ സദ്യയുമായെത്തിയത്.

സദ്യ ഉണ്ടവര്‍ക്കെല്ലാം മനം നിറഞ്ഞ സന്തോഷം.ഡോക്ടര്‍മാരും രോഗികള്‍ക്കൊപ്പം ഓണസദ്യക‍ഴിച്ചു.

സുമനസ്സുകളില്‍ നിന്ന് ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ചാണ് 1500 പേര്‍ക്ക് ഓണസദ്യയൊരുക്കിയതെന്ന് ഡി വൈ എഫ് ഐ ഭാരവാഹിയായ രഞ്ജിത്ത് പറഞ്ഞു.

ക‍ഴിഞ്ഞ രണ്ട് വര്‍ഷമായി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് എല്ലാ ദിവസവും സൗജന്യമായി ഡി വൈ എഫ് ഐ ഉച്ചഭക്ഷണം വിതരണം ചെയ്ത് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News