പുൽവാമ ആക്രമണത്തിന് കാരണം ​ഗുരുതര ഇന്റലിജന്‍സ് വീഴ്ചയെന്ന് സിആര്‍പിഎഫിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്‌

പുൽവാമ ആക്രമണത്തിന് കാരണം ​ഗുരുതര ഇന്റലിജന്‍സ് വീഴ്ചയെന്ന് സിആര്‍പിഎഫിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്‌. ഇന്റലിജന്‍സ് വീഴ്ചയില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തലിനെ തള്ളിയാണ് റിപ്പോര്‍ട്ട്‌. ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാ​ഗ്രത പുലര്‍ത്തണമെന്ന് മാത്രമായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌.

പുൽവാമ സംഭവത്തില്‍ ഇന്റലിജന്‍സ് വീഴ്ചയില്ലെന്ന് കേന്ദ്ര സർക്കാര്‍ അവകാശപ്പെടുന്നതിന് ഒരു മാസം മുമ്പുതന്നെ 15 പേജുള്ള റിപ്പോര്‍ട്ട്‌  സിആര്‍പിഎഫ് ഡയറക്‌ടർ ജനറലിന്‌ സമര്‍പ്പിച്ചിരുന്നു.മുന്‍കരുതല്‍ വേണമെന്ന നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന്  റിപ്പോര്‍ട്ടിലുണ്ട്‌. വലിയ വാഹന വ്യൂഹത്തെ പോകാന്‍ അനുവദിച്ചതും ​ഗുരുതരവീഴ്ചയാണ്.

2,547 ജവാന്മാരും 78 വാഹനങ്ങളുമാണ് ജമ്മുവില്‍നിന്ന് ശ്രീന​ഗറിലേക്ക് പോയത്. അകലെനിന്നുപോലും വാഹനങ്ങളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഇത് വിവരങ്ങള്‍ കെെമാറാനും എളുപ്പമാക്കി.

വാഹനത്തിൽ 39 ജവാന്മാരുണ്ടായിരുന്നുവെങ്കിലും നാല് ആയുധങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതത് യൂണിറ്റിലെത്തിയതിനുശേഷമാണ്  ആയുധങ്ങള്‍ ലഭിക്കുക എന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News