എടുത്തുപറയാൻ ഭരണനേട്ടങ്ങൾ ഒന്നുമില്ലാതെ രണ്ടാം മോദി സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ

രണ്ടാം മോദി സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ എടുത്തുപറയാൻ ഭരണനേട്ടങ്ങൾ ഒന്നുമില്ല. മോഡി സർക്കെതിന്ത്വ നയങ്ങൾ കാരണം രാജയം അഭിമിഖീകരിക്കുന്നത് ഇത് വരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധി.

ബഡ്‌ജറ്റ്‌ സമ്മേളനത്തിൽ പാസ്സാക്കിയെടുത്തത് നിരവധി വിവാദ ബില്ലുകൾ .ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങൾ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായിട്ടുണ്ട്. ഇന്ത്യയെ വൻ സാമ്പത്തിക ശക്തയാക്കിമാറ്റുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദിനസയ്ക്കാർ അധികാരത്തിൽ എത്തിയത്.

എന്നാൽ രണ്ടാം മോഡി ആർക്കാറ് 100 ദിവസങ്ങൾ പിന്നോടുമ്പോൾ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.  രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ അല്ലെന്ന് ധനമാന്ത്രി നിർമല സീതാരാമൻ പറയുമ്പോൾ നീതി ആയോഗ് വൈസ് ചെയർമാൻ അടക്കം രാജ്യത്തിന്റെ സമ്പത്ഘടന തകർന്നെന്നും മോഡി സർക്കാരിന്റെ നയങ്ങൾ ആണ് അതിന്റെ കാരണമെന്നും പറയുമ്പോൾ അത് കനത്ത തിരിച്ചടിയാണ് മോഡി സർക്കാറിന്.

അതേ സമായം 100 ദിവസങ്ങൾ തികച്ചത് വൻ പ്രചാരണം നടത്താനാണ് തീരുമാനം. സർക്കാരിന്റെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കാനും പത്രങ്ങളിൽ പരസ്യങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കശ്മീർ, മുതലാഖ്, ബില്ലുകൾ പാസ്സ്സാക്കിയത് ഉയർത്തിക്കാട്ടിയാണ് ഭരണനെട്ടാം എടുത്തുപറയുക. അതേ സമയം മോഡി സർക്കാരിനെതിരെ പ്രതിഷേദങ്ങൾ ശക്തമാണ്.

30ൽ അധികം ബില്ലുകൾ ആണ് ഇക്കഴിഞ്ഞ ബഡ്‌ജറ്റ്‌ സമ്മേളനത്തിൽ പാസ്സാക്കിയെടുത്തത്. ഏറെ ബില്ലുകളും ശക്തമായ വിവാദങ്ങൾ ആണ് ഉണ്ടാക്കിയത്. അതിൽ തന്നെ ഏറ്റവും പ്രധാനം യുഎപിഎ നിയമ ഭേദഗതി, തൊഴിൽ നിയമ ഭേദഗതി, ആർട്ടിഐ ആക്ട് തുടങ്ങിയ ബില്ലുകൾ ആണ്.

തികച്ചും രാഷ്ട്രീയ അജണ്ടകൾ മാത്രമാണ് രണ്ടാം മോഡി സർക്കാർ നടപ്പാക്കുന്നതും. അതേ സമയം മോദിസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel